തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിൽ കൂടുതൽ നിരക്ക് നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലുണ്ടായ അധിക സാമ്പത്തിക ബാധ്യത മറികടക്കാൻ ഒക്ടോബറിലും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ കെ.എസ്.ഇ.ബി. തീരുമാനം. യൂണിറ്റിന് മൂന്ന് പൈസ വീതമാണ് സർചാർജ് പിരിക്കുക. പ്രതിമാസ ബില്ലുകാർക്കും ദ്വൈമാസ ബില്ലുകാർക്കും ഒരേ നിരക്കായിരിക്കും ബാധകമാവുക.
ഓഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി എത്തിച്ച വകയിൽ 6.88 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഈ തുക കണ്ടെത്താനാണ് അടുത്തമാസം സർചാർജ് ഈടാക്കുന്നത്. സെപ്റ്റംബറിലെ ബില്ലുകളിൽ പ്രതിമാസ ഉപഭോക്താക്കളിൽ നിന്ന് മൂന്ന് പൈസയും ദ്വൈമാസ ഉപഭോക്താക്കളിൽ നിന്ന് രണ്ട് പൈസയുമാണ് സർചാർജായി ഈടാക്കിവരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































