മലപ്പുറം: മുൻവിരോധത്തെ തുടർന്ന് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി സംഘം ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. മൂക്കുതല കാവിൽപാടം കുളത്തിന് സമീപം ഈ മാസം 22നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. മൂക്കുതല സ്വദേശി വെന്നില വളപ്പിൽ അഫ്‌സലിനാണ് മർദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂക്കുതല സ്വദേശികളായ ജിതിൻ (25), നിഹാൽ (18), മുഹമ്മദ് ഹാദിഫ് (19), രാഹുൽ (25) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്‌സലിനെ മുൻവിരോധം തീർക്കുന്നതിനായി വീട്ടിൽനിന്ന് വിളിച്ചുവരുത്തിയ ശേഷം അഞ്ചുപേരടങ്ങുന്ന സംഘം കാവിൽപാടം കുളത്തിന് സമീപത്തുവച്ച് മർദിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി.
ആക്രമണത്തിൽ പരിക്കേറ്റ അഫ്‌സൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ആക്രമണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. കേസിൽ ഉൾപ്പെട്ട ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ചങ്ങരംകുളം എസ്.ഐ ജിതിൻ വാസ് അറിയിച്ചു.പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































