പോളിടെക്‌നിക്കുകളിൽ ലഹരിവിരുദ്ധ പ്രതിരോധം തീർക്കാൻ 'സ്റ്റാൻഡ് വിത്ത് തൂഫാൻ' പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളെ കേന്ദ്രീകരിച്ച് വിദ്യാർഥികളിലും സമൂഹത്തിലും ലഹരിവിരുദ്ധ അവബോധം ശക്തമാക്കുന്നതിനായി നാഷണൽ സർവീസ് സ്‌കീം (NSS) ടെക്‌നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ സമഗ്ര പ്രവർത്തന പദ്ധതിയായ 'സ്റ്റാൻഡ് വിത്ത് തൂഫാൻ' ആരംഭിച്ചു. വിദ്യാർഥി സമൂഹത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ സജീവ പങ്കാളികളാക്കാനും ക്യാമ്പസുകളിൽ നിന്നുള്ള ബോധവത്കരണം പൊതുസമൂഹത്തിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാർഥികളുടെ പങ്കാളിത്തവും സ്ഥാപനതല ഏകോപനവും സമൂഹ സഹകരണവും ഉറപ്പാക്കി ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ ശക്തവും തുടർച്ചയായതുമായ ഒരു സാമൂഹിക ദൗത്യമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
പോളിടെക്‌നിക് കോളേജുകൾക്കും അവയുടെ 1.5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകിയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കോളേജുകൾക്ക് സമീപമുള്ള ഗ്രാമപ്രദേശങ്ങളിലും പ്രൈമറി സ്‌കൂളുകളിലും വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ലഹരിയുടെ ദൂഷ്യഫലങ്ങൾ, പ്രതിരോധ മാർഗങ്ങൾ, സാമൂഹിക ഇടപെടലുകളുടെ പ്രാധാന്യം എന്നിവ സംബന്ധിച്ച വിപുലമായ അവബോധം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകളിൽ പ്രത്യേക 'തൂഫാൻ സെല്ലുകൾ' രൂപീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കിടയിലെ ലഹരിവിരുദ്ധ ബോധവത്കരണം, സമൂഹകേന്ദ്രീകൃത ഇടപെടലുകൾ, സന്നദ്ധ പ്രവർത്തനങ്ങൾ, പ്രചാരണ പരിപാടികൾ എന്നിവ ഏകോപിപ്പിക്കുന്നതിൽ ഈ തൂഫാൻ സെല്ലുകൾ നിർണായക പങ്ക് വഹിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































