സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു
സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു
Share  
എഴുത്ത്

News desk

2026 Sep 28, 09:11 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് പോളിങ് ആരംഭിച്ചത്. വൈകീട്ട് ആറുമണിവരെ വോട്ടെടുപ്പ് തുടരും. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലായി 126 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടെണ്ണൽ ചൊവ്വാഴ്ച നടക്കും.


​ജനപ്രതിനിധികൾ എം.എൽ.എമാരായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അംഗങ്ങൾ രാജിവെച്ച എട്ട് വാർഡുകൾ ഉൾപ്പെടെയാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെയും മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകളിലെയും ഓരോ വാർഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.


​സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. പ്രിയദർശിനി പദ്ധതി, ആശാ പ്രവർത്തകരുടെ ഓണറേറിയം വർധനവ്, സർക്കാരിന്റെ വികസന നയങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ്. ജനവിധിയെ തേടുന്നത്. അതേസമയം പവർക്കട്ട് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചും പ്രതിപക്ഷമെന്ന നിലയിൽ കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങൾ ഓർമ്മിപ്പിച്ചുമാണ് എൽ.ഡി.എഫ്. പ്രചാരണം കൊഴുപ്പിച്ചത്. ബി.ജെ.പിയും ശക്തമായ മത്സരവുമായി രംഗത്തുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w