തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ സസ്‌പെൻഷനിലായിരുന്ന ഡി.വൈ.എസ്.പി. ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. വിഷയം വിവാദമായതിനെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നടപടി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയത്. ഡെപ്യൂട്ടി സൂപ്രണ്ടിനെ സർവീസിൽ പുനഃപ്രവേശിപ്പിച്ചതിനെതിരെ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിൽ കടുത്ത അമർഷവും പ്രതിഷേധവും ഉയർന്നിരുന്നു. ഞായറാഴ്ച കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ആഭ്യന്തരമന്ത്രിയെ നേരിൽകണ്ട് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ചയായിരുന്നു വകുപ്പുതല അന്വേഷണം പൂർത്തിയായെന്ന വിശദീകരണത്തോടെ ഉമേഷിന്റെ സസ്‌പെൻഷൻ ആഭ്യന്തര വകുപ്പ് പിൻവലിച്ചത്. എന്നാൽ, ഈ നടപടിക്കെതിരെ ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉൾപ്പെടെയുള്ളവർ പരസ്യ വിമർശനവുമായി രംഗത്തെത്തി. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമ സംഭവങ്ങളിലടക്കം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതിഷേധം.
2025 നവംബർ 30-നാണ് വടകര ഡി.വൈ.എസ്.പി.യായിരുന്ന ഉമേഷിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുന്നത്. പാലക്കാട് ചെർപ്പുളശ്ശേരി സി.ഐ. ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. റെയ്ഡിനിടെ കസ്റ്റഡിയിലെടുത്ത യുവതിയെ കേസിൽ ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നും നാല് യുവാക്കളിൽനിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു കേസ്. 2025 ഏപ്രിൽ 15-ന് ഉമേഷ് തന്റെ വീട്ടിലെത്തി പീഡിപ്പിച്ചതായി അതിക്രമത്തിനിരയായ യുവതിയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































