വടകര: കൂണുപോലെ മുളയ്ക്കുന്ന മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് പരിശോധിച്ച് വരികയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. കടത്തനാട് പ്രവാസി ആൻഡ് ഫാമിലി വെൽഫെയർ ആൻഡ് ഡിവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്കോസ്) ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ സഹകരണമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇത്തരം തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ സർക്കാർ പ്രത്യേക കർമപദ്ധതികൾക്ക് രൂപംനൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിന് ജനങ്ങളുടെ വിശ്വാസ്യത അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ നിലയിൽ നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനും സുതാര്യമായി പ്രവർത്തിക്കാനും കഴിയുന്ന സ്ഥാപനങ്ങൾക്കു മാത്രമേ മുന്നോട്ടുപോകാനാവൂ. അല്ലാത്തപക്ഷം ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കാപ്കോസ് പ്രസിഡന്റ് ഐ. മൂസ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിർധനർക്കായി കാപ്കോസ് നിർമിച്ചുനൽകുന്ന 'സ്നേഹഭവൻ' പദ്ധതിയുടെ പ്രഖ്യാപനവും ഉന്നതവിജയികളെ ആദരിക്കലും മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. പ്രമുഖ പ്രവാസികളെ പ്രവീൺകുമാർ എം.എൽ.എ.യും, ഡിവിഡന്റ് വിതരണം പാറക്കൽ അബ്ദുള്ള എം.എൽ.എ.യും, മികച്ച സഹകാരികളെ കെ.കെ. രമ എം.എൽ.എ.യും, നിക്ഷേപ സ്വീകരണം കെ.എം. അഭിജിത്ത് എം.എൽ.എ.യും നിർവഹിച്ചു. വടകര ജില്ലാ ആശുപത്രിക്ക് നൽകുന്ന കാരുണ്യഹസ്തവും വേദിക വായനശാലയ്ക്കുള്ള പുസ്തക ഉപഹാരവും സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ കൈമാറി.
ധനസഹായ വിതരണം, വായ്പാ വിതരണം, വെബ്സൈറ്റ് ഉദ്ഘാടനം തുടങ്ങി വിവിധ സേവനങ്ങളുടെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാർ കെ. ഷീജ, അസിസ്റ്റന്റ് രജിസ്ട്രാർ പി. സതീഷ്, എൻ. സുബ്രഹ്മണ്യൻ, പി.എം. നിയാസ്, മനയത്ത് ചന്ദ്രൻ എന്നിവർ നിർവഹിച്ചു. വി.എം. ചന്ദ്രൻ, സതീശൻ കുരിയാടി, എൻ.പി. അബ്ദുള്ളഹാജി, ജെയിംസ് മരുതങ്കര, രമേശ് നൊച്ചാട്, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.കെ. പ്രീത, ടി. രാഗിഷ, പി.കെ. ജിജേഷ്, അടിയേരി രവീന്ദ്രൻ, ടി.പി. റഷീദ്, പുറന്തോടത്ത് സുകുമാരൻ, കളത്തിൽ പീതാംബരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































