വടകര: വടകര നഗരസഭയുടെ മാലിന്യസംഭരണകേന്ദ്രത്തിൽ (എം.സി.എഫ്) ഞായറാഴ്ച രാവിലെ ഒൻപതോടെ തീപ്പിടിത്തമുണ്ടായി. കേന്ദ്രത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെയും നഗരസഭയെയും അറിയിച്ചത്. ഫയർഫോഴ്‌സ് സമയോചിതമായി ഇടപെട്ട് തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. അജൈവമാലിന്യം തരംതിരിക്കാൻ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപിടിച്ചത്. സംഭവത്തിൽ ഭിത്തി, പൈപ്പുകൾ, ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും, പ്ലാസ്റ്റിക് ഉൾപ്പെടെ കത്തി പ്രദേശത്താകെ കറുത്ത പുക പടർന്നു. വീണ്ടും തീപ്പിടിത്തമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി ഇവിടെയുണ്ടായിരുന്ന മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്തു. ബസ് സ്റ്റാൻഡിനും നാരായണ നഗരം ഗ്രൗണ്ടിനും സമീപത്തുള്ള തിരക്കേറിയ സ്ഥലത്താണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന് സമീപം നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ആളുകൾ പുകവലിക്കുന്നതും പതിവാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി. തീപിടിച്ച സമയത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഗ്രൗണ്ടിൽ പരിശീലനത്തിനെത്തിയവരാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എം. ഷമേജ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സാണ് തീയണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ടി.പി. പ്രജീഷ്, ഓഫീസർമാരായ പി.എം. സഹീർ, എ.കെ. സരുൺ ലാൽ, ടി.പി. ഷിജു, വി.കെ. അക്ഷയ്, ജെ. ജയകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































