നാദാപുരം: ഒരാഴ്ചയായി കുമ്മങ്കോട് പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പുലിയെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തിയെങ്കിലും സാന്നിധ്യം കണ്ടെത്താനായില്ല. ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയും വനംവകുപ്പ് ഉദ്യോഗസ്ഥർ കാടു കയറിയിറങ്ങിയുമാണ് പരിശോധന നടത്തിയത്. എന്നിരുന്നാലും പ്രദേശവാസികളുടെ ആശങ്ക കണക്കിലെടുത്ത് കുറച്ചുദിവസങ്ങൾക്കൂടി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇവിടെ നിലനിർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തിൽ മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്.
കുറ്റ്യാടി, താമരശ്ശേരി, പെരുവണ്ണാമൂഴി എന്നീ റെയ്ഞ്ച് ഓഫീസുകളിലെ അറുപതോളം വനംവകുപ്പ് ഉദ്യോഗസ്ഥരും നാൽപ്പതോളം പോലീസ് ഉദ്യോഗസ്ഥരും പരിശീലനം ലഭിച്ച ജീവനക്കാരുമാണ് ദൗത്യത്തിൽ പങ്കാളികളായത്. വയനാട്ടിൽനിന്ന് എത്തിച്ച ഡ്രോൺ ക്യാമറയും രണ്ട് തെർമൽ ഡ്രോണുകളും പരിശോധനയ്ക്ക് ഉപയോഗിച്ചു. വിദ്യാർഥിയെ പുലി ആക്രമിച്ച സ്ഥലം മുതൽ വിട്ടുവൻകോട്ട, വട്ടക്കണ്ടി പാറ, കക്കാട്ട്‌പാറ, ചിലിൽ ഭാഗം, എം.ഇ.ടി. കോളേജ് ഭാഗം ഉൾപ്പെടെ കാടുപിടിച്ച ഏഴ് കേന്ദ്രങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്.
പ്രദേശത്ത് നിലവിൽ പുലിയുടെ സാന്നിധ്യമില്ലെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടുള്ളത്. പരിശോധനാ വിവരങ്ങൾ കെ.എം. അഭിജിത്ത് എം.എൽ.എ., നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, സ്ഥിരംസമിതി ചെയർമാൻ വി. അബ്ദുൽജലീൽ, വാർഡ് മെമ്പർ പി. വാസു എന്നിവരുമായി ഉദ്യോഗസ്ഥർ പങ്കുവെച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































