കൊച്ചി: ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദർശിനി ബസിലെ കണ്ടക്ടർ പ്ലസ് ടു വിദ്യാർത്ഥിനിയെ പരസ്യമായി അധിക്ഷേപിച്ചതായി പരാതി. കണ്ടാൽ പെണ്ണാണെന്ന് തോന്നുന്നില്ലെന്ന് ആരോപിച്ച് സീറോ ടിക്കറ്റ് നൽകാൻ വിസമ്മതിക്കുകയും അസഭ്യം പറയുകയും ചെയ്തതായി കാണിച്ച് പറവൂർ പോലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകി.
മറ്റ് യാത്രക്കാരുടെ മുന്നിൽ വെച്ച് അപമാനിച്ച കണ്ടക്ടർ, പെണ്ണാണോ എന്ന് അറിയാൻ ഡ്രസ് ഊരി നോക്കേണ്ടി വരുമെന്നും നെറ്റിയിൽ എഴുതിയൊട്ടിക്കണമെന്നും പറഞ്ഞ് സ്ത്രീത്വത്തെ അവഹേളിച്ചതായി വിദ്യാർത്ഥിനി വ്യക്തമാക്കുന്നു. കൂടാതെ 'ഇതിനെ കണ്ടാൽ പെണ്ണായി തോന്നുമോ' എന്ന് മറ്റ് യാത്രക്കാരോട് ചോദിച്ച് പരിഹസിക്കാൻ അവസരമൊരുക്കിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും നീതി ഉറപ്പാക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































