പെരുനാട്: വാഹന പരിശോധനയ്ക്കിടെ മദ്യലഹരിയിലെത്തിയ യുവാവ് സബ് ഇൻസ്പെക്ടറുടെ മൂക്കിന് ഇടിച്ച് പരിക്കേല്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സംഭവത്തിൽ ചിറ്റാർ നീലിപിലാവ് സ്വദേശിയായ നിതിൻ രാജിനെ (27) പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പെരുനാട് എസ്ഐ മിഥുൻ അശോകിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ പെരുനാട് പൂവത്തുംമൂടിൽ വച്ചായിരുന്നു സംഭവം. പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ സ്കൂട്ടറിലെത്തിയ നിതിൻ രാജ് മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് വാഹനം കൂടുതൽ പരിശോധനയ്ക്കായി തടഞ്ഞതോടെ പ്രകോപിതനായ പ്രതി എസ്ഐയെ നേരിട്ട് ആക്രമിക്കുകയായിരുന്നു.
പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. തുടർന്ന് റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































