കോഴിക്കോട്: വടകര എംഡിഎംഎ ലഹരിക്കേസിലെ നാലാം പ്രതി നീഷ്മയ്ക്ക് വടകര എന്‍ഡിപിഎസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് നടപടി. പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ (ബിആര്‍സി) സ്‌പെഷല്‍ എജ്യുക്കേറ്ററായിരുന്ന നീഷ്മ, ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾക്ക് സഹായം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസിലെ രണ്ടാം പ്രതി കീർത്തന, മൂന്നാം പ്രതി കാവ്യ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
കേസിലെ രണ്ടാം പ്രതിയായ കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പങ്കാളിയുടെ കുത്തേറ്റു. ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകളുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ കീർത്തനയെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വടകര സ്വദേശി ലഹരിമരുന്നുമായി പിടിയിലായതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കി നടത്തിയ വിപുലമായ ലഹരിവ്യാപാരത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്ററായ മരുതോങ്കര സ്വദേശി കീർത്തന, ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കെ. കാവ്യ (29) എന്നിവർക്ക് പുറമെ, ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































