പത്തനംതിട്ട: സുതാര്യത ഉറപ്പാക്കാൻ ആദ്യമായി ഇ-ലേലം നടപ്പിലാക്കിയ ശബരിമല കുത്തക ലേലത്തിന്റെ വിവരങ്ങൾ ചോർന്നതിനെ തുടർന്ന് 110 കടകളിലേക്ക് റീ-ടെൻഡർ നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ലേലത്തിൽ പങ്കെടുത്തവരുടെ പേരുകളും തുകയുമടക്കമുള്ള വിവരങ്ങളാണ് ചോർന്നത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വിവരങ്ങൾ ചോർന്നതാണോ എന്നതിലടക്കം വിശദമായ അന്വേഷണം നടക്കും. ചോർച്ചയെത്തുടർന്ന് നിലവിലെ ലേലനടപടികൾ റദ്ദാക്കിയാണ് വീണ്ടും ടെൻഡർ വിളിക്കാൻ തീരുമാനിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































