കോഴിക്കോട്: വടകര ലഹരിക്കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് (31) നേരെ പങ്കാളിയുടെ ആക്രമണം. ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങി വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് കീർത്തനയ്ക്ക് കഴുത്തിന് കുത്തേറ്റത്. സംഭവത്തിൽ കീർത്തനയുമായി ലിവിങ് റിലേഷൻഷിപ്പിലായിരുന്ന ജെനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വടകര പോലീസ് സ്റ്റേഷന് തൊട്ടടുത്തുവെച്ചായിരുന്നു നാടകീയമായ സംഭവങ്ങൾ നടന്നത്.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം പോലീസിന് മുന്നിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് സമീപത്തുവെച്ച് ജെനീഷ് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ കീർത്തനയെ ഉടൻതന്നെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബർ അഞ്ചിനാണ് ഹൈക്കോടതി കീർത്തനയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അധ്യാപകരെ ഇടനിലക്കാരാക്കി നടത്തിയ ലഹരി വ്യാപാര കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യുക്കേറ്ററായിരുന്ന കീർത്തന ഉൾപ്പെടെ മൂന്ന് അധ്യാപികമാരെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































