എം.ഡി.എം.എ. കേസ് പ്രതിക്ക് വെട്ടേറ്റു; ഭർത്താവ് കസ്റ്റഡിയിൽ
വടകര: വലിയ രീതിയിൽ ചർച്ചയായ എം.ഡി.എം.എ. കേസിലെ രണ്ടാം പ്രതിയായ കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷന് സമീപത്തുവെച്ച് വെട്ടേറ്റു. ഭർത്താവ് വിനീഷ് ആണ് കീർത്തനയെ വെട്ടിയത്. സംഭവത്തിനുശേഷം വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം എട്ടാം തീയതിയാണ് കേസിൽ കീർത്തനയ്ക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ ശനിയാഴ്ചയും രാവിലെ 10:00-നും 11:00-നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടതുണ്ടായിരുന്നു. ഇതിനായി ഇന്ന് സ്റ്റേഷനിലെത്തി നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആക്രമണത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും, ഇരുവരും തമ്മിൽ നേരത്തെ നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളുടെ തുടർച്ചയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ വേറിട്ടു താമസിക്കുന്ന ഇരുവരും തമ്മിലുണ്ടായ തർക്കത്തെക്കുറിച്ച് പോലീസ് വിനീഷിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































