കോഴിക്കോട്: സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് അടിയന്തര നിയമസഹായവും സേവനങ്ങളും ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക സൈബർ ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുന്നു. പോലീസ് സ്റ്റേഷനുകളിലെ തിരക്കുമൂലം സൈബർ പരാതികൾ കേൾക്കാനും ഉടനടി നടപടികൾ സ്വീകരിക്കാനും വൈകുന്നത് പരിഹരിക്കാനാണ് ഈ പുതിയ സംവിധാനം.
ഓരോ പോലീസ് സ്റ്റേഷനിലും മൂന്ന് പോലീസുകാർ വീതം ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിക്കും. പോലീസ് ജില്ലകളിലെ സൈബർ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർമാർക്കായിരിക്കും ഇതിന്റെ മേൽനോട്ട ചുമതല. തട്ടിപ്പിനിരയായവർക്ക് ആവശ്യമായ പ്രാഥമിക പ്രതിരോധ നടപടികൾ സ്വീകരിക്കുക, പരാതികൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും സഹായം നൽകുക, പരാതികളുടെ നിലവിലെ പുരോഗതി അറിയിക്കുക എന്നിവയാണ് ഹെൽപ്പ് ഡെസ്കിന്റെ പ്രധാന ചുമതലകൾ.
കൂടുതൽ സങ്കീർണ്ണവും പ്രത്യേക അന്വേഷണം ആവശ്യമായതുമായ കേസുകൾ ഉടനടി സൈബർ പോലീസ് സ്റ്റേഷനിലേക്കോ സൈബർ സെല്ലിലേക്കോ മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളിലേക്കോ കൈമാറാനുള്ള നടപടികളും ഹെൽപ്പ് ഡെസ്ക് വഴി ഏകോപിപ്പിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































