കോഴിക്കോട്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് മുള്ളൻപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ഒളവണ്ണ ഭൂഖണ്ഡപുരം സ്വദേശി അബ്ദുൽ ഗഫൂറിനാണ് (21) മുള്ളൻപന്നിയുടെ ആക്രമണത്തിൽ കാലിൽ മുള്ളുകൾ തുളച്ചുകയറി പരിക്കേറ്റത്. പാലാഴി എം.എൽ.എ റോഡിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
മറ്റൊരു വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ തേടിയ ശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗഫൂറിന് മുള്ളൻപന്നിയുടെ ആക്രമണം നേരിടേണ്ടി വന്നത്. യുവാവിന്റെ കാലിൽ അഞ്ചോളം മുള്ളുകളാണ് തുളച്ചുകയറിയത്.
ഇതിൽ മൂന്ന് മുള്ളുകൾ സംഭവസ്ഥലത്തു വച്ചുതന്നെ എടുത്തുമാറ്റിയിരുന്നു. എന്നാൽ മറ്റു രണ്ടെണ്ണം കാൽവിരലിന്റെ അടിഭാഗത്തുനിന്ന് മുകളിലേക്ക് തുളച്ചുകയറിയ നിലയിലായതിനാൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഗഫൂർ നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































