താമരശ്ശേരി: യാത്രാദുരിതം രൂക്ഷമായ താമരശ്ശേരി ചുരത്തിലെ രണ്ട്, നാല്, ഒൻപത് ഹെയർപിൻ വളവുകളിലെ റോഡ് തകർച്ച പരിഹരിക്കാൻ പൊതുമരാമത്ത് ദേശീയപാത വിഭാഗം ടെൻഡർ ക്ഷണിച്ചു. 87.06 ലക്ഷം രൂപ അടങ്കൽ തുക നിശ്ചയിച്ചിട്ടുള്ള അടിയന്തര ശാസ്ത്രീയ നവീകരണ പ്രവൃത്തികൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബർ ഏഴ് വരെ ടെൻഡറുകൾ സമർപ്പിക്കാം; സമർപ്പിച്ച ടെൻഡറുകൾ ഒക്ടോബർ ഒൻപതിന് തുറക്കും.
കൊരുപ്പുകട്ടകൾ ഇളകിയും അമർന്നുതാഴ്ന്നും വലിയ കുഴികൾ രൂപപ്പെട്ടതാണ് രണ്ട്, നാല്, ഒൻപത് വളവുകളിൽ പ്രധാന ഭീഷണിയാകുന്നത്. ഭാരവാഹനങ്ങളുടെ ആക്‌സിൽ ഒടിയുന്നതും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്. തകരാറിലായ കൊരുപ്പുകട്ടകൾ പൂർണ്ണമായും മാറ്റി പുതിയവ സ്ഥാപിച്ചാണ് ശാസ്ത്രീയ പുനരുദ്ധാരണം നടത്തുക. മുൻപ് മണ്ണും ക്വാറിവേസ്റ്റും ഉപയോഗിച്ച് നടപ്പാക്കിയ താൽക്കാലിക പരിഹാരങ്ങൾ കനത്ത മഴയിലും ഗതാഗതത്തിരക്കിലും പൂർണ്ണമായി കഴുകിപ്പോയിരുന്നു.
അതേസമയം, മറ്റ് ഹെയർപിൻ വളവുകളായ ആറ്, ഏഴ്, എട്ട് എന്നിവിടങ്ങളിൽ നിരപ്പ് നഷ്ടപ്പെട്ടും കുഴികൾ നിറഞ്ഞും റോഡ് തകർന്നു കിടക്കുകയാണ്. കനത്ത മഴ തുടരുന്നതിനാലും മറ്റ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാലും ഈ ഭാഗങ്ങളിൽ തൽക്കാലം പൂർണ്ണതോതിലുള്ള റീ-ടാറിങ് പ്രായോഗികമല്ലെന്ന് PWD ദേശീയപാത വിഭാഗം അറിയിച്ചു. നിലവിൽ ബിറ്റുമിനസ് മിശ്രിതം ഉപയോഗിച്ച് ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കാനാണ് അധികൃതരുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































