പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിക്കു കീഴിലുള്ള പെരുവണ്ണാമൂഴി ഡാം റിസർവോയറിലെ തുരുത്തുകൾ കേന്ദ്രീകരിച്ച് പുതിയ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത് ജലവിഭവവകുപ്പിന്റെ പരിഗണനയിലാണ്. റിസർവോയറിനുള്ളിൽ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന തുരുത്തുകളെ ഫ്ളോട്ടിങ് പാലങ്ങൾ വഴി ബന്ധിപ്പിച്ച് വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് നീക്കം. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചൻ കൂനംതടം സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ പ്രോജക്ട‌് സർക്കിൾ സൂപ്രണ്ടിങ് എൻജിനിയർ തയ്യാറാക്കിയ റിപ്പോർട്ട് കോഴിക്കോട് ചീഫ് എൻജിനിയർ ജലവിഭവവകുപ്പ് സെക്രട്ടറിക്ക് കൈമാറി.
റോപ്പ് വേ, ട്രക്കിങ്, ബോട്ടിങ്, ടെന്റ് സ്റ്റേ, സ്നേക്ക് പാർക്ക്, വാട്ടർഷോ, ആയുർവേദ സ്പാ, പക്ഷിനിരീക്ഷണം, കുട്ടികളുടെ പാർക്ക്, യോഗാപരിശീലനം തുടങ്ങി വിവിധ വിനോദസഞ്ചാര സൗകര്യങ്ങൾ പെരുവണ്ണാമൂഴിയിൽ ഒരുക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പദ്ധതിയുടെ സാധ്യതകൾ സമഗ്രമായി പരിശോധിച്ച് വിശദമായ രൂപരേഖയും ഫണ്ട് ലഭ്യതയും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ചീഫ് എൻജിനിയറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ഫണ്ടോ പൊതു-സ്വകാര്യ പങ്കാളിത്തമോ ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കാം. ദേശീയ ഡാം സുരക്ഷാ നിയമപ്രകാരമുള്ള മുൻകൂർ അനുമതി റിസർവോയറിനുള്ളിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. പരമാവധി ജലനിരപ്പായ 14.61 മീറ്ററിന് മുകളിൽ സ്ഥിതിചെയ്യുന്ന തുരുത്തുകളിൽ മാത്രമേ വികസനപ്രവർത്തനങ്ങൾ സാധ്യമാകൂ എന്നതിനാൽ കൃത്യമായ സർവേ നടത്തി പ്രദേശങ്ങൾ കണ്ടെത്തേണ്ടതുണ്ട്. പ്രദേശവാസികൾക്ക് വലിയ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ സമ്മാനിക്കുന്ന ഈ പദ്ധതി പ്രാദേശിക ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റികളുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും നടപ്പിലാക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































