തിരുവനന്തപുരം: മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പ്രതികളിൽ ഒരാളുടെ വീട്ടിൽ കൊണ്ടുപോയായിരുന്നു പീഡനം. രണ്ടുദിവസം മുൻപ് കൗൺസിലിങ് നടത്തിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. ഉടൻതന്നെ മണ്ണന്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല.
പ്രതികളായ ആദിൽ (19), ജാരിബ് (19), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെ കഴിഞ്ഞദിവസം പിടികൂടി റിമാൻഡ് ചെയ്തു. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതികൾ താമസിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































