അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: 7,300-ലേറെ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: 7,300-ലേറെ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു
അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: 7,300-ലേറെ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു
Share  
എഴുത്ത്

News desk

2026 Sep 25, 01:33 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പാലക്കാട്: അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ പൊന്നക്കൽ മലനിരകളിൽ വൻ കഞ്ചാവ് വേട്ട. ചെങ്കുത്തായ മലനിരകളിൽ നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിലായി വളർത്തിയിരുന്ന 7,300-ലേറെ കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തി നശിപ്പിച്ചു. ഏഴ് മണിക്കൂറിലധികം സാഹസികമായി സഞ്ചരിച്ചാണ് പോലീസ് സംഘം കഞ്ചാവ് കൃഷി കണ്ടെത്തിയ സ്ഥലങ്ങളിലേക്ക് എത്തിയത്.


​പൊന്നക്കൽ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലുള്ള 160 തടങ്ങളിലായി ഒന്നര മാസം പ്രായമുള്ള 1600-ഓളം കഞ്ചാവ് തൈകളും, പൊന്നക്കൽ മലയുടെ കിഴക്കുഭാഗത്തുള്ള 475 തടങ്ങളിൽ നിന്ന് പൂർണ വളർച്ചയെത്തിയ 5700 കഞ്ചാവ് ചെടികളുമാണ് കണ്ടെടുത്തത്. തുള്ളിനന (ഡ്രിപ്പ് ഇറിഗേഷൻ) സംവിധാനമടക്കം സജ്ജമാക്കിയാണ് ഇവിടെ കൃഷി നടത്തിയിരുന്നത്. സംഭവത്തിൽ കഞ്ചാവ് നട്ടുവളർത്തിയവരെ കണ്ടെത്താനായി പുതൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w