യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തിൻറെ സ്വർണാഭരണ തട്ടിപ്പ്; വിശ്വസിപ്പിച്ചതിന് പിന്നാലെ ചതി, വഞ്ചന മനസിലായതോടെ പരാതി നൽകി, പ്രതി അറസ്റ്റിൽ

യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തിൻറെ സ്വർണാഭരണ തട്ടിപ്പ്; വിശ്വസിപ്പിച്ചതിന് പിന്നാലെ ചതി, വഞ്ചന മനസിലായതോടെ പരാതി നൽകി, പ്രതി അറസ്റ്റിൽ
യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തിൻറെ സ്വർണാഭരണ തട്ടിപ്പ്; വിശ്വസിപ്പിച്ചതിന് പിന്നാലെ ചതി, വഞ്ചന മനസിലായതോടെ പരാതി നൽകി, പ്രതി അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Sep 25, 08:34 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4,000 രൂപയും തട്ടിയെടുത്ത കേസിൽ പ്രതി മാള പോലീസിൻറെ പിടിയിലായി


തൃശൂർ: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4,000 രൂപയും തട്ടിയെടുത്ത കേസിൽ പ്രതി മാള പോലീസിൻറെ പിടിയിലായി. പള്ളുരുത്തി സ്വദേശിയായ സൽമാനുൽ ഫാരിസാണ് (27) അറസ്റ്റിലായത്. പള്ളുരുത്തിയിൽനിന്നുമാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2024 ജൂൺ മുതൽ 2025 ഒക്‌ടോബർ 30 വരെയുള്ള കാലയളവിൽ പ്രതി പരാതിക്കാരിയിൽ നിന്ന് പലതവണകളായി 29.50 പവൻ സ്വർണാഭരണങ്ങളും 4,000 രൂപയും കൈക്കലാക്കുകയായിരുന്നു.


പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചതിനെ തുടർന്നാണ് യുവതി കഴിഞ്ഞ വർഷം പോലീസിൽ പരാതി നൽകിയത്. സർക്കിൾ ഇൻസ്‌പെക്ടർ എ എൻ ഷാജുവിൻറെ നിർദേശപ്രകാരം മാള എസ്എച്ച്ഒ വിശാഖ് കെ വിശ്വൻ, എസ്ഐ കെആർ സുധാകരൻ, സിപിഒ ഹരികൃഷ്ണ ഐയു, ഹോം ഗാർഡ് വിനോദ് പിടി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് അതിവിദഗ്ദ്ധമായി പ്രതിയെ വലയിലാക്കിയത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w