കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി പുഴവക്കത്ത് വീട്ടിൽ പി.കെ റാഷിക്(58) ആണ് പിടിയിലായത്. ചേവായൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഇയാൾ കാറിൽ കയറ്റിക്കൊണ്ടു പോവുകയും കൊയിലാണ്ടിയിലെ ഒരു ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. റാഷിക് കോഴിക്കോട് തന്നെ ഉണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ ബിബിൻലാലിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ചേവായൂർ പോലീസ് ഇൻസ്‌പെക്ടർ ദിനേഷ് ടി.പിയുടെ നേതൃത്വത്തിൽ എ.എസ്.ഐ രഘീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിൻജിത്, വിജീഷ്,പ്രശോഭ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































