വടകര: ബൈപ്പാസ് സർവീസ് റോഡ് നവീകരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിൽ അധികൃതർക്ക് വലിയ വീഴ്ച സംഭവിച്ചു. മുൻകൂട്ടി ഔദ്യോഗിക പത്രക്കുറിപ്പുകളോ അറിയിപ്പുകളോ നൽകാതിരുന്നതിനാൽ വ്യാഴാഴ്ച രാവിലെ നിയന്ത്രണം നിലവിൽ വന്ന ശേഷമാണ് യാത്രക്കാരും വാഹന ഉടമകളും വിവരമറിഞ്ഞത്. ബുധനാഴ്ച രാത്രി വൈകി പോലീസ് പുറത്തുവിട്ട വീഡിയോ വിവരങ്ങൾ ഭൂരിഭാഗം ആളുകളിലേക്കും എത്തിയിരുന്നില്ല. ഇതിനുപുറമേ, ഗതാഗതം വഴിതിരിച്ചുവിട്ടതിലെ ആസൂത്രണപ്പിഴവും പെട്ടെന്നുള്ള റൂട്ട് മാറ്റങ്ങളും പഴയ സ്റ്റാൻഡ് അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ വലിയ ആശയക്കുഴപ്പത്തിനും കനത്ത ഗതാഗതക്കുരുക്കിനും ഇടയാക്കി.
ആശ ആശുപത്രി പരിസരം മുതൽ പുതിയ സ്റ്റാൻഡ് വരെയുള്ള സർവീസ് റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് ടാറിങ് പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ, മുൻകൂട്ടി വിവരമറിയാത്തതിനാൽ ചരക്കുലോറികളും മറ്റ് വലിയ വാഹനങ്ങളും നഗരത്തിലേക്ക് പ്രവേശിച്ചതോടെ സ്ഥിതി കൂടുതൽ വശളായി. വടകരയിലെ നിയന്ത്രണങ്ങളെത്തുടർന്ന് കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്കുള്ള ടാങ്കറുകളും വലിയ വാഹനങ്ങളും വഴിതിരിച്ചുവിട്ടതോടെ നാദാപുരം-കല്ലാച്ചി സംസ്ഥാനപാതയിലും നാദാപുരം ടൗണിലും മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം പെയ്ത ശക്തമായ മഴയും പോലീസിന്റെയും യാത്രക്കാരുടെയും ദുരിതം ഇരട്ടിയാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































