താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി ഇനി താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രി; 47 പുതിയ തസ്തികകൾ അനുവദിച്ചു

താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി ഇനി താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രി; 47 പുതിയ തസ്തികകൾ അനുവദിച്ചു
താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി ഇനി താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രി; 47 പുതിയ തസ്തികകൾ അനുവദിച്ചു
Share  
എഴുത്ത്

News desk

2026 Sep 25, 08:26 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

താമരശ്ശേരി: മലയോര മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് (ആസ്ഥാന) ആശുപത്രിയായി സംസ്ഥാന ആരോഗ്യവകുപ്പ് ഉയർത്തി. ഇതോടൊപ്പം സ്പെഷ്യാലിറ്റി വിഭാഗങ്ങളിലേക്ക് ഉൾപ്പെടെ 47 പുതിയ തസ്തികകളും അനുവദിച്ചിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണൽ സെക്രട്ടറി ദീപാ സുരേന്ദ്രൻ ബുധനാഴ്‌ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആശുപത്രിയുടെ സമഗ്രവികസനത്തിനായി ജനങ്ങളും ജനപ്രതിനിധികളും വർഷങ്ങളായി ഉന്നയിച്ച ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.


​കഴിഞ്ഞ ജൂൺ 9-ന് കോഴിക്കോട് നടന്ന കായകല്പം ജനസമ്പർക്കപരിപാടിയിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ നൽകിയ ഉറപ്പാണ് ഈ ഉത്തരവിലൂടെ പാലിക്കപ്പെട്ടത്. പി.കെ. ഫിറോസ് എം.എൽ.എ., കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികൾ, മുൻ എം.എൽ.എ.മാർ എന്നിവർ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് നടപടി. ഹെഡ്‌ക്വാർട്ടേഴ്‌സ് പദവി ലഭിച്ചതോടെ താലൂക്ക്‌തല റഫറൽ കേന്ദ്രമായി മാറുന്ന ആശുപത്രിയിൽ നിലവിലുള്ള 110 കിടക്കകളുടെ എണ്ണവും ചികിത്സാസൗകര്യങ്ങളും വർധിക്കും. കൂടാതെ മെഡിക്കൽ-പാരാമെഡിക്കൽ ജീവനക്കാർ, തീവ്രപരിചരണ വിഭാഗങ്ങൾ, രോഗനിർണയ സൗകര്യങ്ങൾ എന്നിവയും വിപുലീകരിക്കും.


​1927-ൽ ബ്രിട്ടീഷ് ഭരണകാലത്ത് റൂറൽ ഡിസ്പെൻസറിയായി തുടങ്ങി, 2002-ൽ കുടുംബാരോഗ്യകേന്ദ്രവും 2008-ൽ താലൂക്ക് ആശുപത്രിയുമായി മാറിയ ചരിത്രമാണ് ഈ ആതുരാലയത്തിനുള്ളത്. നിലവിൽ 16 ഡോക്ടർമാർ ഉൾപ്പെടെ 62 പേർ മാത്രമുള്ള ഇവിടെ പുതിയ ഉത്തരവും തസ്തികകളും ഭാവി വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് പി.കെ. ഫിറോസ് എം.എൽ.എ. വ്യക്തമാക്കി.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w