രാമനാട്ടുകര: കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള 28 കിലോമീറ്റർ ഭാഗത്തെ സർവീസ് റോഡുകൾ വീതികൂട്ടി വികസിപ്പിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. സർവീസ് റോഡിൽ വീതികുറവുള്ള ഭാഗങ്ങൾ പ്രത്യേകം കണ്ടെത്തി വികസിപ്പിക്കുന്നതിനായി 2.13 ഏക്കർ (0.86 ഹെക്റ്റർ) ഭൂമിയാണ് മൊത്തം ഏറ്റെടുക്കുന്നത്. ബൈപ്പാസ് നിർമാണം നടത്തിയ കെ.എം.സി. കമ്പനി തന്നെയാണ് ഈ പ്രവൃത്തിയും ഏറ്റെടുത്ത് നടത്തുന്നത്. നിലവിൽ ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള 3 എ നോട്ടിഫിക്കേഷൻ ഘട്ടത്തിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ആറുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോഡിന് നിർദിഷ്ട 6.25 മീറ്റർ വീതിയില്ലാത്ത തൊണ്ടയാട് ആഴാത്യക്കോവിൽ, പൊറ്റമ്മൽ കോഴിക്കോടൻ ഹോട്ടൽ പരിസരം, പന്തീരാങ്കാവ്, രാമനാട്ടുകര തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും വികസനം നടക്കുന്നത്. പലയിടത്തും സർവീസ് റോഡിന്റെ വീതി മൂന്നു മീറ്ററിലും താഴെയാണെന്നതും, തൊണ്ടയാട് മെട്രോ ആശുപത്രിക്ക് എതിർവശത്ത് 60 മീറ്ററോളം ഭാഗത്ത് റോഡ് തന്നെയില്ലെന്നതും കനത്ത ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമായിരുന്നു. ബൈപ്പാസിന്റെയും സർവീസ് റോഡിന്റെയും രൂപഘടനയിൽ വന്ന മാറ്റങ്ങളാണ് ചിലയിടങ്ങളിൽ ഇത്തരം വീതിക്കുറവുണ്ടാകാൻ കാരണം. ഗതാഗതത്തിരക്ക് കണക്കിലെടുത്ത് തൊണ്ടയാട് ജങ്ഷന്റെ നാലു വശങ്ങളിലും സർവീസ് റോഡിന്റെ വീതി കൂട്ടുന്നുണ്ട്.
ഇതിനുപുറമേ നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് കുണ്ടൂപ്പറമ്പ് മൊകവൂർ, തൊണ്ടയാട് സ്റ്റാർകെയർ ആശുപത്രി, ആഴാതൃക്കോവിൽ, മെട്രോ ഹോസ്പിറ്റൽ, പന്തീരാങ്കാവ് അത്താണി, അഴിഞ്ഞിലം തളിക്ഷേത്രം എന്നിവിടങ്ങളിൽ ലിഫ്റ്റ് സൗകര്യത്തോടെയുള്ള ആറ് നടപ്പാലങ്ങൾ നിർമിക്കാനുള്ള പദ്ധതിയും അധികൃതരുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































