കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക് തൊഴിൽ അവസരം: '10000 വിമൻ ബാക്ക് ടു കരിയർ' വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി ബിന്ദു കൃഷ്ണ

കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക് തൊഴിൽ അവസരം: '10000 വിമൻ ബാക്ക് ടു കരിയർ' വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി ബിന്ദു കൃഷ്ണ
കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക് തൊഴിൽ അവസരം: '10000 വിമൻ ബാക്ക് ടു കരിയർ' വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി ബിന്ദു കൃഷ്ണ
Share  
എഴുത്ത്

News desk

2026 Sep 24, 06:15 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സ്ത്രീകളുടെ തൊഴിൽ മേഖലയിലെ മുന്നേറ്റം സാധ്യമാക്കാൻ ഭാവനാപൂർണമായ ബഹുമുഖ ഇടപെടലുകൾ സർക്കാരിൻറെയും തൊഴിലുടമകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടപ്പിലാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി അഡ്വ ബിന്ദു കൃഷ്ണ. 'ടെൻ തൗസൻഡ് വിമൻ ബാക്ക് ടു കരിയർ' എന്ന പദ്ധതിയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലിടങ്ങൾ സുരക്ഷിതമാകാൻ പോഷ് (POSH) നിയമങ്ങൾ അവധാനതയോടെ നടപ്പിലാക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. സ്ത്രീകൾ പ്രസവാവധി കഴിഞ്ഞു തിരിച്ചെത്തുമ്പോൾ കുഞ്ഞുങ്ങളെ നോക്കാൻ ഓഫീസുകളിൽ ഡേകെയർ സംവിധാനങ്ങൾ നിയമപരമായി തന്നെ ഉണ്ടാകണം. ഇതെല്ലാം സ്ത്രീകളുടെ തൊഴിലിട പ്രാതിനിധ്യം ഉറപ്പാക്കാൻ ഉണ്ടാകേണ്ട അടിസ്ഥാന സൗകര്യങ്ങൾ ആണെന്ന് മന്ത്രി പറഞ്ഞു.


വിമൻ ഇൻക്ലൂസീവ് ഇൻ ടെക്നോളജി (WIIT) യുടെ നേതൃത്വത്തിലാണ് 10,000 വിമൻ ബാക്ക് ടു കരിയർ പദ്ധതി നടപ്പിലാക്കുന്നത്. കരിയറിൽ ഇടവേള എടുത്ത സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ തൊഴിൽ മേഖലയിലേക്ക് തിരിച്ചെത്തുന്നതിനും ആവശ്യമായ നൈപുണ്യങ്ങൾ നേടുന്നതിനും അനുയോജ്യമായ തൊഴിൽ അവസരങ്ങളിലേക്ക് എത്തിച്ചേരുന്നതിനും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.


2024-ൽ ആരംഭിച്ച ഈ സംരംഭം വിപുലീകരിച്ച് കരിയർ ബ്രേക്കിലുള്ള 10,000 സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രതിഭയുള്ള സ്ത്രീകളെ കണ്ടെത്തുക, അവരുടെ കഴിവുകൾ വികസിപ്പിക്കുക, തൊഴിൽ മേഖലയിലേക്ക് ആവശ്യമായ രീതിയിൽ തയ്യാറാക്കുക, തൊഴിൽ, റിട്ടേൺഷിപ്പ്, കരിയർ അവസരങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പുതുതായി സജ്ജീകരിച്ച പോർട്ടൽ കരിയർ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ കണ്ടെത്തുന്നതിനും അവരെ അനുയോജ്യമായ തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വിശദീകരിച്ചു. കരിയർ ബ്രേക്കിലുള്ള സ്ത്രീകളുടെ വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണൽ പരിചയം, നൈപുണ്യങ്ങൾ, താൽപര്യങ്ങൾ, കരിയർ അഭിലാഷങ്ങൾ തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തുകയും അവർക്കനുയോജ്യമായ പരിശീലന, തൊഴിൽ, റിട്ടേൺഷിപ്പ് അവസരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്.


ഈ പദ്ധതിയുടെ ഭാഗമായി തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിനായി താൽപര്യമുള്ള സ്ത്രീകൾ https://reignite-front-end.vercel.app/register-candidate ൽ രജിസ്റ്റർ ചെയ്യണം. കരിയർ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് വിമൻ ഇൻക്ലൂസീവ് ഇൻ ടെക്നോളജിയുടെ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഐടി, ഐടിഇസ്, ഹാർഡ്‍വെയർ, റീടെയിൽ തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ സംരംഭം സഹായകമാകും. വിമൻ ഇൻക്ലൂസീവ് ഇൻ ടെക്നോളജി, കേരള നോളജ് ഇക്കണോമി മിഷൻ, കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ, ഐസിടി അക്കാദമി, ടെക്നോപാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ ഡബ്ല്യുഐഐടിയുടെ പ്രസിഡന്റ് ടീനാ ജെയിംസ്, മറ്റ് ഗവേണിങ് കൗൺസിൽ അംഗങ്ങൾ, കെഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റിയാസ്, ഐസിടി അക്കാദമി സിഇഒ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w