തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുന്നതിനിടയിൽ പീക്ക് സമയങ്ങളിൽ നിയന്ത്രണം പാലിക്കാൻ KSEB നിർദേശം നൽകി. വൈകീട്ട് ആറുമണി മുതൽ രാത്രി 12 വരെയുള്ള സമയങ്ങളിൽ അനാവശ്യ ദീപാലങ്കാരങ്ങൾ ഒഴിവാക്കണമെന്നും, സർക്കാർ ഓഫീസുകളിൽ എ.സി താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കണമെന്നും നിർദേശമുണ്ട്. അറ്റോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങളും വ്യവസായ സ്ഥാപനങ്ങളുടെ ഉയർന്ന ഊർജ്ജ ഉപഭോഗമുള്ള ജോലികളും പകൽ സമയത്തേക്ക് മാറ്റാനും കെ.എസ്.ഇ.ബി ഉത്തരവിറക്കി.
അതേസമയം, പ്രതിസന്ധി പരിഹരിക്കുന്നതിനായി 'വേ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയിൽ നിന്ന് ഇന്നുമുതൽ ഒക്ടോബർ 31 വരെ രാത്രികാലങ്ങളിൽ 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങും. യൂണിറ്റിന് 11 രൂപ നിരക്കിലാണ് KSEB ഇതിനായി കരാറിലേർപ്പെട്ടിരിക്കുന്നത്. എൽ നിനോ മൂലം മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നതുമാണ് മുൻവർഷങ്ങളേക്കാൾ 1200 മെഗാവാട്ടോളം വൈദ്യുതി ആവശ്യകത വർധിക്കാൻ കാരണം. ദേശീയ ഗ്രിഡിലെ വൈദ്യുതി ലഭ്യതക്കുറവും ഫ്രീക്വൻസിയിലുണ്ടായ വ്യതിയാനങ്ങളും സ്ഥിതി സങ്കീർണ്ണമാക്കുന്നതായി KSEB അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































