തിരുവല്ല ∙ കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ ഗുരുതരാവസ്‌ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ വെൽനെസ് ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ശേഖരിച്ചു ജില്ലാ മെഡിക്കൽ ഓഫിസർക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി. മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി.വിദ്യ (45) ആണു മരിച്ചത്.
തിരുവല്ലയിൽ പ്രവർത്തിക്കുന്ന മെഡ്‌ലോഞ്ചസ് എന്ന സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. 16നാണു വിദ്യയുടെ കയ്യിലെ കൊഴുപ്പ് നീക്കുന്നതിനു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യസ്‌ഥിതി ഗുരുതരമായതിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. അതേസമയം, ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നും ക്ലിനിക്കിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും ക്ലിനിക് അധികൃതർ പറഞ്ഞു.
കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ ഗുരുതരാവസ്ഥയിലായി മരിച്ച വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി.വിദ്യയുടെ സംസ്‌കാരം നടത്തി. അന്ത്യോപചാരം അർപ്പിക്കാൻ വൻ ജനാവലിയാണെത്തിയത്. തളർന്നിരുന്ന മക്കളായ സിദ്ധാർഥും സംഗീതും ഭർത്താവ് സന്തോഷും നാടിന്റെ നൊമ്പരക്കാഴ്ചയായി.
ഇന്നലെ വൈകിട്ട് 7നാണ് സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ചത്. വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി. വിനു ജോബ് എംഎൽഎ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ അന്ത്യോപചാരം അർപ്പിച്ചു. ശസ്ത്രക്രിയ നടന്ന സമയത്തെ സിസിടിവി ദൃശ്യം പുറത്തുവിടണമെന്ന് വിദ്യയുടെ മകൻ സിദ്ധാർഥ് ആവശ്യപ്പെട്ടു. അനസ്തീസിയ, കേസ്ഷീറ്റ് എന്നിവ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































