തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 25-നകം നമ്പർ അപ്‌ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ പ്രചാരണം നടക്കുന്നത്. സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസൻസുമായി സ്വന്തം മൊബൈൽ നമ്പർ ബന്ധിപ്പിക്കേണ്ടത് ആവശ്യമാണെങ്കിലും, ഇതിനായി യാതൊരുവിധ സമയപരിധിയോ അവസാന തീയതിയോ വകുപ്പ് നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് ഓഫീസുകളിൽ കയറിയിറങ്ങാതെ തന്നെ സ്വന്തമായി sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് 'Update Mobile Number' എന്ന ഓപ്ഷനിലൂടെ ഓൺലൈനായി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാം. സാങ്കേതിക തടസ്സങ്ങളുള്ളവർക്ക് മാത്രം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളെ സമീപിക്കാവുന്നതാണ്. വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും എം.വി.ഡി അഭ്യർത്ഥിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































