കാസർഗോഡ്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിനെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. ജനപ്രതിനിധിയായിരുന്ന കാലയളവിൽ നിയമാനുസൃത വരുമാനമായ 1,18,06,300 രൂപയ്ക്ക് പുറമെ, 94,98,668 രൂപയുടെ അധിക സ്വത്ത് സമ്പാദിച്ചതായി കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഴിമതി നിരോധന നിയമപ്രകാരം കേസുപോകാൻ തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്.
സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കൾ മറച്ചുവെച്ചതും യഥാസമയം വെളിപ്പെടുത്താത്തതും കുറ്റകരമാണെന്ന് സ്പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് ജയിംസ് പന്തമ്മാക്കൽ പ്രതികരിച്ചു. വാഹന വാടക ബിസിനസിലൂടെ ലഭിച്ച കമ്മീഷൻ തുകയാണ് അനധികൃത സമ്പാദ്യമായി വിജിലൻസ് വ്യാഖ്യാനിച്ചതെന്നും, രാഷ്ട്രീയ എതിരാളികളുടെ പരാതിക്ക് പിന്നിൽ ചില ഉദ്യോഗസ്ഥ ലോബികളാണെന്നും അദ്ദേഹം ആരോപിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































