കോഴിക്കോട്: ഓൺലൈൻ ഡെലിവറി തൊഴിലാളികൾക്ക് ജോലിത്തിരക്കിനിടയിൽ വിശ്രമിക്കാൻ നടക്കാവിൽ 'ഗിഗോൺ' വിശ്രമകേന്ദ്രം സജ്ജമായി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായി തൊഴിൽവകുപ്പ് നിർമിച്ച ഈ കേന്ദ്രം മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ജീവനക്കാർക്ക് ഇനി കടത്തിണ്ണകളെയും റോഡരികുകളെയും ആശ്രയിക്കാതെ മാന്യമായി വിശ്രമിക്കാനുള്ള ഇടമാണ് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നത്.
രാവിലെ എട്ടുമുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ശുദ്ധമായ കുടിവെള്ളം, ശൗചാലയം, സൗജന്യ വൈഫൈ, മൊബൈൽ ചാർജിങ് പോയിന്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണ്. അടുത്ത ഓർഡറുകൾക്കായി കാത്തിരിക്കാനും ഫോണുകൾ ചാർജ് ചെയ്യാനും ഇത് ഏറെ സഹായകരമാകും. സർക്കാരിന്റെ ഒരു കോടി രൂപ ചെലവഴിച്ചുള്ള ഈ പദ്ധതി ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആരംഭിച്ചത്. വരുംദിവസങ്ങളിൽ 14 ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
നടക്കാവിൽ നടന്ന ചടങ്ങിൽ റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ കെ.എം. സുനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ജില്ലാ ലേബർ ഓഫീസർമാരായ വി. സബിഷ, എം. സിനി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. സന്തോഷ്, വിവിധ ഗിഗ് തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































