തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് കൗൺസിലിലെ അഴിമതികളിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ്. കൗൺസിൽ ആസ്ഥാനത്തും ജില്ലാ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ഓപ്പറേഷൻ കളിക്കളം എന്ന പേരിലാണ് പരിശോധന. കഴിഞ്ഞ പത്ത് വർഷം സ്പോർട് കൗൺസിലിൽ നടന്ന ഇടപാടുകളിലാണ് അന്വേഷണം. വിവിധ പദ്ധതികൾക്ക് ചെലവഴിച്ച പണം, യോഗ്യതനേടാത്ത താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്, ഭക്ഷണവും സ്റ്റൈപ്പൻറും നൽകുന്നതിലെ വീഴ്ച, വ്യാജ മത്സരഫലങ്ങൾ തയ്യാറാക്കൽ, ഹോസ്റ്റൽ നടത്തിപ്പിലെ വീഴ്ച, കൗൺസിൽ അംഗങ്ങളുടെ യാത്രകൾ, സർക്കാർ ഫണ്ട് വകമാറ്റൽ തുടങ്ങിയ ഗുരുതമായ പരാതികൾ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു.
കായികമന്ത്രി ഒജെ ജെനീഷിനെ ലഭിച്ച പരാതികളും വിജലൻസിന് കൈമാറിയിരുന്നു. സി ഡിലെ പത്ത് വർഷത്തെ ക്രമക്കേടുകൾ അന്വേഷിക്കുന്നതിന് പിന്നാലെയാണ് സ്പോർട് കൗൺസിലിനെതിായ പരാതികളും അന്വേഷണം.രേഖകൾ പിടിച്ചെടുത്തുള്ള പരിശോധനക്ക് ശേഷം ജില്ലാ എസ്പിമാർ റിപ്പോർട്ട് നൽകും. ഇതിന് ശേഷം കേസെടുക്കേണ്ടതുണ്ടെങ്കിൽ സർക്കാർ അനുമതിയോടെ കേസെടുക്കാൻ നിർദ്ദേശം നൽകുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































