നാദാപുരം: ബാലികയെ ശല്യം ചെയ്തെന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. മേപ്പയൂരിനടുത്ത് കാരയാട് തിരുവങ്ങായൂർ കല്ലാത്തറ പി.പി.കുമാരനെയാണ് (75) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ദേവൻ.കെ മേനോൻ ശിക്ഷിച്ചത്. 2025 ഏപ്രിൽ 27ന് ബാലികയെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗിക ഉപദ്രവം നടത്തിയെന്നതാണ് കേസ്.
മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ 10 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. മേപ്പയ്യൂർസബ് ഇൻസ്‌പെക്ടർമാരായ വിനീഷ്.വി.എം, വിനീത് വിജയൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































