തിരുവോണം ബമ്പർ: 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു; സർക്കാരിന് 438 കോടിയുടെ നേട്ടം

തിരുവോണം ബമ്പർ: 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു; സർക്കാരിന് 438 കോടിയുടെ നേട്ടം
തിരുവോണം ബമ്പർ: 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു; സർക്കാരിന് 438 കോടിയുടെ നേട്ടം
Share  
എഴുത്ത്

News desk

2026 Sep 23, 07:25 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: 2026-ലെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് സംസ്ഥാനത്തുടനീളം വൻ ഡിമാൻഡ്. നറുക്കെടുപ്പിന് നാല് ദിവസം മാത്രം ബാക്കിനിൽക്കെ 87.68 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കുകയെന്ന ലക്ഷ്യത്തോടെ ജൂലൈ 20-നാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. നറുക്കെടുപ്പ് അടുത്തിരിക്കെ ഇനി ടിക്കറ്റ് ലഭ്യമാകാൻ കടുത്ത ക്ഷാമം നേരിട്ടേക്കും. ഇത്തവണത്തെ ഓണം ബമ്പറിലൂടെ 438 കോടി രൂപയുടെ വരുമാനമാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്.


​30 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പർ നറുക്കെടുപ്പ് സെപ്റ്റംബർ 26-ന് കെ. മുരളീധരൻ നിർവഹിക്കും. അംഗീകൃത ഏജന്റുമാരും വിൽപ്പനക്കാരും വഴി TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് 500 രൂപ വിലയുള്ള ടിക്കറ്റുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് പുറമേ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. കൂടാതെ 5 ലക്ഷം രൂപ വീതം 10 പേർക്ക് നാലാം സമ്മാനവും, 2 ലക്ഷം രൂപ വീതം 10 പേർക്ക് അഞ്ചാം സമ്മാനവും നൽകും. 5,000 രൂപ മുതൽ 500 രൂപ വരെയുള്ള മറ്റ് താഴെത്തട്ടിലുള്ള സമ്മാനങ്ങൾക്ക് പുറമേ 5 ലക്ഷം രൂപ വീതം 9 പേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും.


​അതേസമയം, കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ വെബ്സൈറ്റുകൾക്കെതിരെ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാജ വെബ്സൈറ്റുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയോ രജിസ്ട്രേഷൻ ഫീസ്, പ്രോസസ്സിങ് ഫീസ്, ടാക്സ് തുടങ്ങിയവയുടെ പേരിൽ വരുന്ന സാമ്പത്തിക തട്ടിപ്പുകളിൽ വീഴുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ട്. ബാങ്ക് അക്കൗണ്ട്, കാർഡ് വിവരങ്ങൾ, മറ്റ് വ്യക്തിഗത രേഖകൾ എന്നിവ അപരിചിതർക്ക് കൈമാറരുത്. തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്ന് അധികൃതർ അറിയിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w