പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം: വി.ഡി.-ഇ.ഡി. വേട്ടയ്‌ക്കെതിരേ സി.പി.എം. പ്രതിഷേധം

പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം: വി.ഡി.-ഇ.ഡി. വേട്ടയ്‌ക്കെതിരേ സി.പി.എം. പ്രതിഷേധം
പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം: വി.ഡി.-ഇ.ഡി. വേട്ടയ്‌ക്കെതിരേ സി.പി.എം. പ്രതിഷേധം
Share  
എഴുത്ത്

News desk

2026 Sep 23, 07:20 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ.ക്കുമെതിരേ ഇ.ഡി.യുടെ ശുപാർശയനുസരിച്ച് സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധ പ്രകടനം നടത്തി. 'മോഡി-മേനോൻ, വി.ഡി.-ഇ.ഡി. വേട്ട' സി.പി.എമ്മിനോട് വേണ്ടാ എന്ന മുദ്രാവാക്യമുയർത്തിയാണ് കോഴിക്കോട് നഗരത്തിലും വിവിധ ഏരിയാകേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചത്.


​കോഴിക്കോട് നഗരത്തിൽ മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനം മൊഫ്യൂസിൽ ബസ്‌സ്‌റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശൻ- ആർ.എസ്.എസ് ഡീലാണ് നിലവിൽ കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇ.ഡിയെ ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുത്ത ബി.ജെ.പി. മാതൃകയിൽ, കേരളത്തെയും അവരുടെ കൈകളിലെത്തിക്കാനാണ് സി.പി.എമ്മിനെയും നേതാക്കളെയും ലക്ഷ്യമിട്ട് വേട്ടയാടുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് യു.ഡി.എഫ്. സർക്കാർ പൂർണ്ണ പിന്തുണ നൽകുകയാണെന്നും എം. മെഹബൂബ് പറഞ്ഞു.


​ജില്ലാ സെക്രട്ടേറിയറ്റംഗം ടി. വിശ്വനാഥൻ അധ്യക്ഷതവഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ. പ്രദീപ്‌കുമാർ, വി. വസീഫ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി.പി. മുസാഫർ അഹമ്മദ്, എസ്.കെ. സജീഷ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w