പെരുമണ്ണ: പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ അതിഥിത്തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു. പാറക്കണ്ടം ജങ്ഷനിലെ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിച്ചിരുന്ന പത്തൊൻപതുകാരനായ പശ്ചിമബംഗാൾ സ്വദേശിക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇദ്ദേഹം സ്വദേശത്തേക്ക് മടങ്ങിയിട്ടുണ്ട്.
രോഗബാധ സ്ഥിരീകരിച്ചതോടെ പെരുമണ്ണ ഗ്രാമപ്പഞ്ചായത്തിലുടനീളം ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. കോഴിക്കോട് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കൊതുകുനശീകരണ സ്പ്രേയിങ് നടത്തി. ഇതിനുപുറമേ അതിഥിത്തൊഴിലാളികൾക്കായി സ്ക്രീനിങ് ക്യാമ്പ്, ഫീവർ സർവേ, രക്തപരിശോധന, ബോധവത്കരണം, ശുചിത്വ പരിശോധന എന്നിവയും ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കൊതുകുജന്യരോഗങ്ങൾ പടരുന്ന രീതിയിൽ മാലിന്യം വലിച്ചെറിഞ്ഞ പാറക്കണ്ടത്തെ ഒരു കടയിൽ പരിശോധന നടത്തി നിയമനടപടികൾ സ്വീകരിച്ചു. മലമ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രദേശവാസികൾക്ക് പനി അനുഭവപ്പെട്ടാൽ ഉടൻതന്നെ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്താതെ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നവർക്കെതിരെ പഞ്ചായത്തീരാജ് ആക്ട്, പൊതുജനാരോഗ്യ നിയമം എന്നിവ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജനും സെക്രട്ടറി ആർ. ജിഷിത്തും മുന്നറിയിപ്പ് നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































