തിരുവമ്പാടി: കഴിഞ്ഞ മാസത്തെ വരുമാനക്കണക്കിൽ റെക്കോഡ് നേട്ടവുമായി കെ.എസ്.ആർ.ടി.സി. തിരുവമ്പാടി ഓപ്പറേറ്റിങ് സെന്റർ. ഓഗസ്റ്റിലെ മികച്ച കളക്‌ഷനിലൂടെ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തെത്താൻ തിരുവമ്പാടി യൂണിറ്റിനായി. തിരുവനന്തപുരം ജില്ലയിലെ വെള്ളറട സബ് ഡിപ്പോയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ ജൂലൈയിൽ തിരുവമ്പാടി ഒന്നാം സ്ഥാനത്തും താമരശ്ശേരി സബ് ഡിപ്പോ രണ്ടാം സ്ഥാനത്തുമായിരുന്നു.
ജൂലൈ 15 മുതൽ സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ 2,28,56,564 രൂപയുടെ വരുമാനമാണ് തിരുവമ്പാടി കേന്ദ്രം നേടിയത്. ആകെ 10,32,210 യാത്രക്കാരാണ് ഈ സമയത്തിനുള്ളിൽ സർവീസുകൾ പ്രയോജനപ്പെടുത്തിയത്. പ്രിയദർശിനി യാത്രാപദ്ധതി നടപ്പിലാക്കിയതാണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാക്കിയത്. ആകെയുള്ള 33 ബസുകളിൽ 30 എണ്ണവും പ്രിയദർശിനി പദ്ധതിക്ക് കീഴിലുള്ളവയാണ്. മൈസൂരു, ബത്തേരി, കണ്ണൂർ, ഗുരുവായൂർ, പാലക്കാട്, കോഴിക്കോട്, എറണാകുളം തുടങ്ങിയ ദീർഘദൂര സർവീസുകൾക്ക് പുറമേ മുത്തപ്പൻപുഴ, മറിപ്പുഴ, കക്കാടംപൊയിൽ, നിലമ്പൂർ, പൂവാറൻതോട് തുടങ്ങി മലയോര ഉൾഗ്രാമങ്ങളിലേക്കും ഇവിടെനിന്ന് സർവീസുകൾ നടത്തുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സർവീസ് ഓപ്പറേഷനിൽ മികവുപുലർത്തിയ യൂണിറ്റുകളെ ആദരിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോണിൽ നിന്ന് കെ.എസ്.ആർ.ടി.സി. തിരുവമ്പാടി ഓപ്പറേറ്റിങ് സെന്റർ ഇൻസ്പെക്ടർ ഇൻചാർജ് പി.എ. ഷാജു, അസി. ട്രാൻസ്പോർട്ട് ഓഫീസർ എ.കെ. സാം, ഗാരേജ് ഇൻചാർജ് സി.കെ. ഇല്യാസ് തുടങ്ങിയവർ ഉപഹാരം ഏറ്റുവാങ്ങി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































