തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. വൈകീട്ട് 6.45-നും രാത്രി 12.35-നും ഇടയിലാകും നിയന്ത്രണം ആവശ്യമായി വരിക. സംസ്ഥാനത്ത് മഴ ലഭിക്കുന്നുണ്ടെങ്കിലും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതിനാൽ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടായിട്ടില്ല. സെപ്റ്റംബർ മാസത്തിലെ മുൻകാല ആവശ്യകതയേക്കാൾ 1200 മെഗാവാട്ടോളം വർധനവാണ് നിലവിലുള്ളത്.
ഇന്ന് 600 മുതൽ 800 മെഗാവാട്ട് വരെ ലഭ്യതക്കുറവ് അനുഭവപ്പെടാനാണ് സാധ്യത. സാങ്കേതിക കാരണങ്ങളാൽ ദീർഘകാല കരാർ വഴിയുള്ള 270 മെഗാവാട്ടും മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ടും ലഭ്യമല്ല. എങ്കിലും ഗ്രിഡ്കോയിൽ (GRIDCO) നിന്ന് 50 മെഗാവാട്ട് അധികമായി ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. ദേശീയതലത്തിൽ വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചിൽ നിന്നുള്ള ലഭ്യതയിലും കുറവുണ്ട്. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് പ്രകാരമുള്ള പ്രതിസന്ധി പൂർണമായി പരിഹരിക്കപ്പെടാത്തതും ഗ്രിഡ് ഫ്രീക്വൻസിയിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്ഥിതി സങ്കീർണ്ണമാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































