ദില്ലി: മുട്ടിൽ മരംമുറി കേസും വഞ്ചനാ കേസും ഒരേ കോടതിയിൽ വിചാരണ നടത്താൻ സുപ്രീം കോടതി ഉത്തരവ്. കേസിലെ പ്രതി റോജി അഗസ്റ്റിൻ്റെ ആവശ്യം അംഗീകരിച്ച കോടതി ചോറ്റാനിക്കര കോടതിയിലെ വഞ്ചന കേസ്, പ്രധാന കേസ് നടക്കുന്ന ബത്തേരി കോടതിയിലേക്ക് മാറ്റാൻ നിർദേശിച്ചു. .മരം മുറി കേസിലെ നടപടികൾക്ക് ശേഷം, വഞ്ചന കേസ് പരിഗണിക്കാനാണ് സുപ്രീം കോടതി നിർദേശം. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നാവശ്യപ്പെട്ടായിരുന്നു കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിൻ സുപ്രീംകോടതിയെ സമീപിച്ചത്. മരം മുറി കേസിൽ കുറ്റപത്രം നൽകിയതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. രണ്ട് കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത്, അഭിഭാഷകൻ പി വിഷ്ണു എന്നിവർ വാദിച്ചു. രണ്ടും വ്യത്യസ്തമായ കേസുകളാണെന്നും പ്രതികൾക്കെതിരെ ആകെ 37 കേസുകളുണ്ടെന്നും സംസ്ഥാന സർക്കാർ വാദിച്ചു. രണ്ട് കേസുകളിലും വെവ്വേറെയാണ് തെളിവ് എടുക്കേണ്ടത്.കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ എം ആർ രമേഷ് ബാബു, സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ ജോസഫ് എന്നിവർ ഹാജരായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































