വണ്ടിപ്പെരിയാർ: ഓട്ടത്തിനിടെ കെഎസ്ആർടിസി ബസ് പെരുന്തേനീച്ചക്കൂടിൽ തട്ടിയതിനെ തുടർന്ന് യാത്രക്കാർക്കും ജീവനക്കാർക്കും ഉൾപ്പെടെ 58 പേർക്ക് കുത്തേറ്റു. കുമളിയിൽനിന്ന് ഗവി വഴി പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഗവി സ്വദേശി നാരായണനെ (47) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും 23 പേരെ ചുരക്കുളം പ്രാഥമിക ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീതികുറഞ്ഞ വഴിയിൽ എതിരേ വന്ന കാറിന് സൈഡ് കൊടുക്കാൻ ബസ് പിന്നോട്ടെടുക്കുമ്പോഴാണ് മരച്ചില്ലയിലെ തേനീച്ചക്കൂട്ടിൽ തട്ടിയത്. ഇതോടെ തേനീച്ചകൾ ബസിനുള്ളിലേക്ക് കൂട്ടത്തോടെ പാഞ്ഞുകയറി ആക്രമിക്കുകയായിരുന്നു. ഡ്രൈവർ ഉടൻതന്നെ വള്ളക്കടവ് ചെക്ക്പോസ്റ്റിലെത്തി വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും, തുടർന്ന് വനപാലകരെത്തി വാഹനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. മലപ്പുറം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































