നാദാപുരം: കുമ്മങ്കോട് ജനവാസമേഖലയിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കും പേരക്കുട്ടിക്കും പരിക്കേറ്റു. എരഞ്ഞിക്കൽ കുഞ്ഞാമി (68), മകളുടെ മകനായ ബിരുദവിദ്യാർഥി മുഹമ്മദ് സിനാൻ (20) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വീടിനു സമീപത്തെ പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയായിരുന്നു സംഭവം.
ആദ്യം സിനാന് നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പിറകിൽ സാരമായി പരിക്കേറ്റ സിനാനെ വടകര ആശുപത്രിയിലേക്ക് മാറ്റി. സിനാന്റെ നിലവിളി കേട്ടെത്തിയ കുഞ്ഞാമിക്കും ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിനുശേഷം ജീവി റോഡ് മുറിച്ചുകടക്കുന്ന ദൃശ്യം പ്രദേശവാസിയായ റംഷാദ് മൊബൈലിൽ പകർത്തിയിരുന്നു. ക്യാമറയിൽ പതിഞ്ഞത് പുലിയാണെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റ യുവാവിന്റെ മുറിവുകളും പ്രാഥമിക പരിശോധനയും കണക്കിലെടുക്കുമ്പോൾ ഇത് പുലിയാകാനുള്ള സാധ്യത കൂടുതലാണെന്ന് കോഴിക്കോട് ഡി.എഫ്.ഒ. ജോഷിൻ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് കെ.എം. അഭിജിത്ത് എം.എൽ.എ, ഡിവൈ.എസ്.പി. പി.എം. മനോജ്, ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ച് ജനങ്ങളോട് ജാഗ്രത പാലിക്കാൻ അഭ്യർഥിച്ചു. വനംവകുപ്പും പോലീസും പ്രദേശത്ത് പരിശോധന നടത്തിവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































