വടകര: പ്രകൃതിരമണീയമായ ചെരണ്ടത്തൂർ ചിറയെയും ചൊവ്വാപ്പുഴയെയും കോർത്തിണക്കി മണിയൂർ പഞ്ചായത്തിൽ ആവിഷ്കരിച്ച ടൂറിസം പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങി. പച്ചപ്പരവതാനി വിരിച്ച നെൽപ്പാടങ്ങളും അനേകം ദേശാടനക്കിളികളും നിറയുന്ന ചെരണ്ടത്തൂർ ചിറയെ ഫാം ടൂറിസത്തിന്റെ ഭാഗമാക്കാൻ ഒരു കോടി രൂപ ചെലവിൽ ആവിഷ്കരിച്ച പദ്ധതിയാണ് ഇപ്പോൾ പൂർണ്ണമായും സ്തംഭിച്ചിരിക്കുന്നത്.
എം.എൽ.എ. ഫണ്ട്, ജില്ലാ-ഗ്രാമ പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് യു.എൽ.സി.സി.എസ്. ഏറ്റെടുത്ത പദ്ധതിയിൽ പെഡൽ ബോട്ടുകൾ, സെൽഫി പോയിന്റുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കയർ ഭൂവസ്ത്രം വിരിക്കുന്നതിനുള്ള പൈലിങ് മാത്രമാണ് ഇതുവരെ നടന്നത്. നിലവിൽ ഫണ്ട ലഭ്യതയില്ലെന്നും പൈലിങ് നടത്തിയ തുകതന്നെ കരാർ കമ്പനിക്ക് നൽകാനുണ്ടെന്നുമാണ് പുതിയ ഭരണസമിതിയുടെ വിശദീകരണം.
അതുപോലെ ചൊവ്വാപ്പുഴയിൽ 'ഡെസ്റ്റിനേഷൻ ചലഞ്ച്' പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ബാംബു കോർപ്പറേഷൻ തയ്യാറാക്കിയ 99.70 ലക്ഷം രൂപയുടെ ഇക്കോ ടൂറിസം പദ്ധതിയും മുടങ്ങി. 2025-ൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിച്ച ശേഷം ഭരണമാറ്റത്തോടെ പ്രവൃത്തികളെല്ലാം നിലച്ചു. വംശനാശഭീഷണി നേരിടുന്ന ചെന്തലയൻ എരണ്ട ഉൾപ്പെടെ 82-ഓളം അപൂർവ പക്ഷിയിനങ്ങളുടെയും 300 ഏക്കറോളം വരുന്ന നെൽവയലുകളുടെയും കേന്ദ്രമായ ഇവിടെ വികസനപദ്ധതികൾ നിലച്ചത് പ്രദേശവാസികളെയും സഞ്ചാരികളെയും ഒരുപോലെ നിരാശരാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































