ഒഞ്ചിയം: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി സംരക്ഷണഭിത്തി നിർമാണം നടക്കുന്ന മുക്കാളിയിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് എൺപതു മീറ്ററോളം നീളത്തിൽ മണ്ണിടിഞ്ഞത്. തൊഴിലാളികൾ ഭക്ഷണസമയത്തായതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിനായി മണ്ണെടുത്ത ശേഷം ഉണ്ടാകുന്ന അഞ്ചാമത്തെ മണ്ണിടിച്ചിലാണിത്. അപകടഭീഷണിയെത്തുടർന്ന് കൈതോകുന്നുമ്മൽ ദേവരാജൻ, വടക്കേ പുനത്തിൽ അഭിലാഷ്, പുനത്തിൽ സനിൽ എന്നിവരുടെ വീടുകൾ തീർത്തും അപകടാവസ്ഥയിലായി. നേരത്തേ ഇവിടെനിന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.
സംഭവം നടന്ന് രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ദുരന്തനിവാരണ ഉദ്യോഗസ്ഥരോ എൻ.എച്ച്.എ.ഐ. അധികൃതരോ സ്ഥലത്തെത്താത്തതിലും മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും പ്രതിഷേധിച്ച് നാട്ടുകാർ പത്തു മിനിറ്റോളം ദേശീയപാത ഉപരോധിച്ചു. തുടർന്ന് ചൊവ്വാഴ്ച ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താമെന്ന് ചോമ്പാല എസ്.ഐ. ജെയ്മോൻ നൽകിയ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷജിന കൊടക്കാട്ട്, കെ. ലീല എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. സോയിൽ നെയിലിങ് ഭിത്തി മുൻപ് തകർന്നതിനെ തുടർന്ന് നിർമിച്ചുകൊണ്ടിരുന്ന കോൺക്രീറ്റ് ഭിത്തിയുടെ സമീപത്താണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































