രാമനാട്ടുകര: ചെറുവണ്ണൂർ മേൽപ്പാലനിർമാണത്തിന്റെ ഭാഗമായി ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തികൾക്കായി റോഡ് പൂർണമായി അടച്ചതോടെ ജനങ്ങൾ കടുത്ത ദുരിതത്തിലായി. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ചെറുവണ്ണൂർ വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്. ഇതോടെ സമീപ റോഡുകളും സമാന്തരപാതകളും ഇടവഴികൾപോലും വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു.
കോട്ടക്കടവ്, കടലുണ്ടി, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽനിന്ന് സർവീസ് നടത്തിയിരുന്ന സിറ്റി ബസുകളിൽ ഭൂരിഭാഗവും ചെറുവണ്ണൂരിൽ സർവീസ് അവസാനിപ്പിച്ച് അവിടെനിന്നുതന്നെ യാത്രക്കാരെ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് തിരികെ സർവീസ് നടത്തി. ബേപ്പൂർ, മാത്തോട്ടം ഭാഗങ്ങളിൽനിന്നുള്ള ബസുകൾ കോയാസിനു സമീപം യാത്രക്കാരെ ഇറക്കി. യാത്രക്കാർ ഇവിടെനിന്ന് നടന്ന് ചെറുവണ്ണൂരിലെത്തിയാണ് കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളിൽ കയറിയത്.
ഈ വഴി പോകേണ്ടിയിരുന്ന ദീർഘദൂര ബസുകൾ ആറുവരിപ്പാത വഴിയാണ് രാമനാട്ടുകരയിലെത്തിയത്. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അരിക്കാട്, ഒളവണ്ണ, പന്തീരാങ്കാവ് വഴി ആറുവരിപ്പാതയിലേക്ക് തിരിച്ചുവിട്ടു. സർവീസുകൾ വെട്ടിച്ചുരുക്കിയതും പല ബസുകളും ഓടാതിരുന്നതും യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































