തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാൻ ഡോ. പി.എസ്. പ്രമോദ് ശങ്കർ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ പത്തിന് ഗതാഗത മന്ത്രി സി.പി. ജോൺ തമ്പാനൂർ ഡിപ്പോ സന്ദർശിക്കുമെന്നും ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യുമെന്നും ചെയർമാൻ വ്യക്തമാക്കി.
ആഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം 7.30-ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും. കൂടാതെ ബജറ്റ് ടൂറിസം സെല്ലിനായി തയ്യാറാക്കിയ പുതിയ സോഫ്റ്റ്‌വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും നടക്കും. ലക്ഷദ്വീപ് ആദ്യ യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാരെയും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരെയും യൂണിറ്റുകളെയും ചടങ്ങിൽ ആദരിക്കുമെന്നും സി.എം.ഡി. അറിയിച്ചു.
പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതോടെ ബജറ്റ് ടൂറിസം പാക്കേജ് ടിക്കറ്റുകൾ യാത്രക്കാർക്ക് ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായ വെയിറ്റിങ് ലിസ്റ്റ് സംവിധാനമാണ് ടിക്കറ്റ് റിസർവേഷനിൽ പുതുതായി ഏർപ്പെടുത്തുന്നത്. പ്രിയദർശിനി നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ചെയ്യുമെന്ന രീതിയിലായിരുന്നു വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































