നെന്മാറ: നെന്മാറ-ഒലിപ്പാറ പി.ഡബ്ല്യു.ഡി. റോഡിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോഴിക്കോട് മാനാഞ്ചിറയിലെ പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. കരാറുകാരന്റെ അനാസ്ഥയാണ് നിർമാണം വൈകുന്നതിന് പ്രധാന കാരണമെന്ന് ആരോപിച്ച ജനപ്രതിനിധികൾ, നിലവിലെ കരാർ റദ്ദാക്കി ബദൽ സംവിധാനത്തിലൂടെ റോഡ് പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.
സമരത്തെ തുടർന്ന് സൂപ്രണ്ടിംഗ് എൻജിനീയറുമായി നടത്തിയ ചർച്ചയിൽ നിർമാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിച്ചു. ഈ മാസം 24-നകം കയറാടി വരെയുള്ള ഭാഗത്തെ പണികളുടെ രേഖകൾ കരാറുകാരൻ സമർപ്പിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണം പുനരാരംഭിക്കുമെന്നും സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു. 30-നകം പണികൾ പുനരാരംഭിച്ചില്ലെങ്കിൽ കരാർ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം രേഖാമൂലം ഉറപ്പുനൽകി.
ഉറപ്പിന്റെ അടിസ്ഥാനത്തിൽ മൂന്നര മണിക്കൂറോളം നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ, അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, വൈസ് പ്രസിഡന്റ് എസ്.എം. ഷാജഹാൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. രാജു, ഡി.സി.സി. അംഗം പ്രദീപ് നെന്മാറ, ജനപ്രതിനിധികളായ വി. വിനേഷ്, ബിന്ദു സുരേഷ്, എമിലി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ഇരുപതോളം പേർ സമരത്തിൽ പങ്കെടുത്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































