വിദ്യാഭ്യാസം ക്ലാസ് മുറികൾക്ക് പുറത്തേക്കും വ്യാപിപ്പിക്കണം: കേന്ദ്രമന്ത്രി സുകാന്ത മജുംദാർ

വിദ്യാഭ്യാസം ക്ലാസ് മുറികൾക്ക് പുറത്തേക്കും വ്യാപിപ്പിക്കണം: കേന്ദ്രമന്ത്രി സുകാന്ത മജുംദാർ
വിദ്യാഭ്യാസം ക്ലാസ് മുറികൾക്ക് പുറത്തേക്കും വ്യാപിപ്പിക്കണം: കേന്ദ്രമന്ത്രി സുകാന്ത മജുംദാർ
Share  
എഴുത്ത്

News desk

2026 Sep 21, 08:44 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

​മുക്കം: കായികമേഖല വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും വിദ്യാഭ്യാസം ക്ലാസ് മുറികൾക്കു പുറത്തേക്കും വ്യാപിപ്പിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു. എൻ.ഐ.ടിയിൽ പുതുതായി നിർമിച്ച മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്‌സും ബാസ്കറ്റ്‌ബോൾ കോർട്ടും ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പ്യൻ എം.ഡി. വത്സമ്മ മുഖ്യാതിഥിയായ ചടങ്ങിൽ എൻ.ഐ.ടി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു.


​കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും വിദ്യാർഥികളുടെ കായികപരമായ വളർച്ചയ്ക്കുമായി അത്യാധുനിക അടിസ്ഥാനസൗകര്യങ്ങളോടെയാണ് സ്പോർട്സ് കോംപ്ലക്‌സ് ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര ഒളിമ്പിക്‌സ് മാനദണ്ഡങ്ങൾ പാലിച്ചു നിർമിച്ച 400 മീറ്റർ നീളമുള്ള എട്ട് സിന്തറ്റിക് ട്രാക്കുകളും ജംപിങ് പിറ്റും ഇതിലുണ്ട്. ട്രാക്കിനു നടുവിലായി ഫിഫ മാനദണ്ഡങ്ങൾ പാലിച്ചുള്ള ഇലവൻസ് ഫുട്‌ബോൾ മൈതാനവും സജ്ജീകരിച്ചിട്ടുണ്ട്.


​എൻ.ഐ.ടി. പ്ലാനിങ് ആൻഡ് ഡിവലപ്മെന്റ് ഡീൻ ഡോ. എ. ഷൈജ, സൂപ്രണ്ടിങ് എൻജിനിയർ എസ്. ശ്രീനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള എൻജിനിയറിങ് യൂണിറ്റിന്റെ സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രേറ്റ് സ്പോർട്‌സ് ടെക് ലിമിറ്റഡാണ് 8.9 കോടി രൂപ ചെലവിൽ പത്തുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കിയത്. ഈ വർഷത്തെ സംസ്ഥാന കായികമേളയിലെ അത്ലറ്റിക്സ‌് മത്സരങ്ങൾക്ക് വേദിയാകുന്നതും ഈ മൈതാനമാണ്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w