പേരാമ്പ്രയിലെ റോഡ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം

പേരാമ്പ്രയിലെ റോഡ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം
പേരാമ്പ്രയിലെ റോഡ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം
Share  
എഴുത്ത്

News desk

2026 Sep 21, 08:42 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പേരാമ്പ്ര: നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമാണം ഏറ്റെടുത്ത റോഡ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ ഫാത്തിമ തഹിലിയ എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായി. നവംബർ 30-നകം നടന്നുവരുന്ന പദ്ധതികളിൽ 90 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എം.എൽ.എ.ക്ക് യോഗത്തിൽ ഉറപ്പുനൽകി.


​മേപ്പയ്യൂർ-ചെറുവണ്ണൂർ റോഡ്, പന്നിമുക്ക്-ആവള റോഡ്, കൽപ്പത്തൂർ വെള്ളിയൂർ കാപ്പുമ്മൽ റോഡ്, പെരുവണ്ണാമൂഴി മുതുകാട് പേരാമ്പ്ര പ്ലാൻ്റേഷൻ റോഡ്, പാറക്കടവ് പാലം, പൂഴിത്തോട് പാലം, തിമിരിപ്പുഴ പാലം, മലയോര ഹൈവേ, ചങ്ങരംകുളം-ഏക്കാട്ടൂർ റോഡ്, കൽപ്പത്തൂർ-വെള്ളിയൂർ റോഡ്, പേരാമ്പ്ര-ചാനിയംകടവ് റോഡ് ഉൾപ്പെടെയുള്ള നിർമാണങ്ങളുടെ നിലവിലെ പുരോഗതിയും തടസ്സങ്ങളും യോഗത്തിൽ വിശദമായി ചർച്ചചെയ്തു.


​നിരവധി റോഡുകളുടെ നിർമാണം പാതിവഴിയിലാകുകയും ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്നതിനാൽ പ്രദേശവാസികൾ കടുത്ത യാത്രാദുരിതത്തിലാണ്. മഴ മാറിയിട്ടും ടാറിങ് പ്രവൃത്തികൾ ആരംഭിക്കാത്തതിനെ തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് എം.എൽ.എ. അടിയന്തര യോഗം വിളിച്ചുചേർത്തത്.


​ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും പി.ഡബ്ല്യു.ഡി.യിലെയും എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിതേഷ് മുതുകാട്, ചെറുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൊയ്തു കിണറുള്ളതിൽ, യു.എൽ.സി.സി. വൈസ് ചെയർമാൻ എം.എം. സുരേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w