തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിലെ കോപ്പിയടിയും പിഴവുകളും സംബന്ധിച്ച ആരോപണത്തിൽ അഞ്ചംഗ സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം ആരംഭിച്ചു. പ്രബന്ധത്തിന്റെ പ്രാഥമിക വിവരശേഖരണമാണ് സമിതി നിലവിൽ ആരംഭിച്ചിരിക്കുന്നത്. സർവകലാശാലാ തലത്തിൽ പരിശോധിക്കുന്നതിന് പുറമെ പുറത്തുനിന്നുള്ള അക്കാദമിക വിദഗ്ധനെക്കൊണ്ടും പ്രബന്ധം പരിശോധിപ്പിക്കും. ഇതിന് പുറമെ ചിന്ത ജെറോമിന്റെയും ഗൈഡിന്റെയും മൊഴിയെടുക്കുന്നതും അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്.
സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാൻ അഞ്ചംഗ ഉപസമിതിയെ സിൻഡിക്കേറ്റ് നിയോഗിച്ചത്. വൈ. അഹമ്മദ് ഫാസിൽ, വി. നൗഷാദ്, സിബി എസ്. ബാബു, എസ്. പ്രേമ, വിനോദ് കുമാർ ടി.ജി. നായർ എന്നിവരാണ് സമിതി അംഗങ്ങൾ. പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കോപ്പിയടി പരിശോധിക്കാനാണ് നീക്കം. ചിന്തയുടെ ഗൈഡായിരുന്ന മുൻ കേരള സർവകലാശാല പി.വി.സി. പി.പി. അജയകുമാറിന്റെ മൊഴിയും സമിതി രേഖപ്പെടുത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































