തിരുവനന്തപുരം: ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം തടയാനുള്ള കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ കരട് മാർഗരേഖ വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. കോളേജുകളിലോ സർവകലാശാലയിലോ വിദ്യാർത്ഥികൾ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടരുതെന്നും ചട്ടലംഘനം നടത്തിയാൽ 5,000 രൂപ മുതൽ 20,000 രൂപ വരെ പിഴയും സർവകലാശാലയ്ക്ക് കീഴിലെ സ്ഥാപനങ്ങളിൽ നിന്ന് ഡിസ്മിസ് ചെയ്യുന്നത് അടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നുമാണ് കരടിലെ നിർദേശം. വിഷയത്തിൽ കോൺഗ്രസ് സംഘടനകളും പ്രതിപക്ഷ നേതാവും രൂക്ഷവിമർശനവുമായി രംഗത്തെത്തി.
ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളി, പ്രതിഷേധങ്ങൾ, സമരങ്ങൾ, കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിക്കൽ എന്നിവ തടയുന്നതാണ് നിർദേശങ്ങൾ. ഹൈക്കോടതി നിർദേശപ്രകാരമാണ് ഇടപെടലെന്ന് സർവകലാശാല വ്യക്തമാക്കുന്നുണ്ടെങ്കിലും, വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തെ ആകെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ. ചട്ടലംഘനം നടത്തിയാൽ കോളേജുകളിൽ പ്രിൻസിപ്പലിനും ക്യാമ്പസിൽ വിസിക്കും നടപടിയെടുക്കാം. എന്നാൽ കരട് മാർഗരേഖ അന്തിമമല്ലെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും സർവകലാശാല അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































